Skip to playerSkip to main contentSkip to footer
  • 8 years ago
ചലച്ചിത്ര താരം ഭാവനയുടെ വിവാഹമായിരുന്നു ഇന്ന്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നവിന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം നീട്ടിവെച്ചതെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഭാവനയുടെ കല്യാണത്തില്‍ പങ്കെടുക്കുന്ന താരങ്ങളെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അടുത്ത സുഹൃത്തുക്കളെ മാത്രമേ താരം വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുള്ളൂ. ഭാവനയുടെ വിവാഹത്തിനെത്തിയ സെലിബ്രിറ്റികളെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഭാവനയേയും നവീനേയും നേരില്‍ കണ്ട് ആശംസ അറിയിക്കുന്നതിനായി താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ എത്തിയിരുന്നു. ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മഞ്ജു വാര്യര്‍ എത്തിയിരുന്നു. നേരത്തെ താരത്തിന്റെ വീട്ടില്‍ വെച്ച് നടത്തിയ ചടങ്ങിലും മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു.

Recommended