Skip to playerSkip to main content
  • 8 years ago
ശ്രീജിത്തിനെ കാണാൻ സമരപ്പന്തസിൽ എത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യുത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്നു റിപ്പോർട്ട്. കൈരളി ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാരിയെല്ലും തകർന്ന ആൻഡേഴ്സണെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരാവസ്ഥയിലാണ്.കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ് യുവിന്റെ മുൻ പ്രവർത്തകനായിരുന്നു ആൻഡേഴ്സൺ. കഴിഞ്ഞ ദിവസം ശ്രിജിത്ത് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയ ചെന്നിത്തലയെ ഇയാൾ വിമർശിച്ചിരുന്നു. ഇയാൾക്ക് നേരെ ചെന്നിത്തല ക്ഷുഭിതനാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.ശ്രീജിത്തിനെ കാണാനെത്തിയ ചെന്നിത്തലയോട് സുഹൃത്തായ അൻഡേഴ്സൺ ഇങ്ങനെ ചോദിച്ചിരുന്നു. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. ഇത്രയും ദിവസം ഇവിടെ കിടന്നു സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു'.
Former ksu activist Anderson Edward in hospital

Category

🗞
News
Be the first to comment
Add your comment

Recommended