റോള്‍സ് റോയ്സ് ഫാന്റത്തിന്റെ എട്ടാം തലമുറക്കാരന്‍...
1925-ല്‍ ആദ്യമായി വിപണിയിലെത്തിയ റോള്‍സ് ഫാന്റത്തിന്റെ എട്ടാമത് മോഡല്‍
563 എച്ച്‌പി കരുത്തുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എഞ്ചിന്‍ 5.1 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തിലെത്തിക്കും. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ വേണമെങ്കില്‍ വണ്ടി 290-കിലോമീറ്ററിലേറെ വേഗത്തിലും ഓടും. ഏറ്റവും ശബ്ദം കുറഞ്ഞ എഞ്ചിന്‍. ടയര്‍ റോഡില്‍ ഉരയുന്ന ശബ്ദം പോലും ഇല്ലാതാക്കാന്‍ 180 വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ കമ്ബനി ഫാന്റം എട്ടിനായി പരീക്ഷിച്ചുവെന്ന് പറയപ്പെടുന്നു.ഏകദേശം 4 അര കോടി രൂപ വിലവരും ഈ വാഹനത്തിനു