മലയാളത്തിന് പുറമെ ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ് സിജോയ് വര്‍ഗ്ഗീസ്. സിദ്ധാര്‍ത്ഥ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ജെന്റില്‍മാന്‍; സുന്ദര്‍, സുശീല്‍, റിസ്‌കി എന്ന ബോളിവുഡ് ചിത്രത്തിലഭിനയിച്ച സിജോയ് ഇപ്പോള്‍ പ്രണവിന്റെ ആദിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെയും മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണിപ്പോള്‍ സിജോയ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇപ്പോഴും താരതമ്യം ചെയ്യുന്ന ആരാധകര്‍ ഇതാ അടുത്ത തലമുറയിലേക്ക് കടന്നിരിയ്ക്കുകയാണ്. ദുല്‍ഖറും പ്രണവും എങ്ങിനെ?പ്രണവിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം തമാശ നിറഞ്ഞതാണെന്ന് സിജോയ് പറയുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലെ യഥാര്‍ത്ഥ ചാര്‍ലിയെ തനിക്ക് പ്രണവില്‍ കാണാന്‍ കഴിഞ്ഞു എന്നും നടന്‍ പറഞ്ഞു.ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ ദുല്‍ഖര്‍ ബൈക്ക് റൈഡ് നടത്തുന്ന രംഗങ്ങള്‍ എന്നെ അതിശയിപ്പിച്ചിരുന്നു. അതുപോലെ ആദിയിലും പ്രണവ് സ്റ്റണ്ട് രംഗങ്ങള്‍ ചെയ്തത് ഡ്യൂപ്പില്ലാതെയാണ്.