Skip to playerSkip to main contentSkip to footer
  • 12/30/2017
Tamil rockers Piracy Website Blocked
മുത്തലാഖ് നിരോധിക്കാനുള്ള ബിൽ കൊണ്ടുവന്നതിന് പിന്നാലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരാകാം എന്ന സ്ഥിതി കൂടി അവസാനിപ്പിക്കണം എന്നാണ് സ്ത്രീകളുടെ ആവശ്യം. മുത്തലാഖ് നിരോധിക്കപ്പെടുന്നതോടെ പുതിയൊരു തുടക്കമാകും എന്ന് കരുതുന്നവരാണ് ബഹുഭാര്യാത്വം കൂടി അവസാനിപ്പിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത്. മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യം പുതിയ കാര്യമൊന്നുമല്ല. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷൻ ഇത്തരമൊരു ശുപാർശ വെച്ചിരുന്നു. എന്നാൽ അന്ന് കമ്മീഷന്‍സമര്‍പ്പിച്ച കരട്‌ നിയമത്തിലുള്ള ഭൂരിഭാഗം നിര്‍ദ്ദേശങ്ങളെയും മതസംഘടനകൾ ഒരേസ്വരത്തിൽ എതിർക്കുകയായിരുന്നു. പുരുഷന്‌ രണ്ടാമത്‌ വിവാഹം ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ സമ്മതപത്രം വേണമെന്നായിരുന്നു ഇതിലെ ഒരു നിർദേശം. രണ്ടാം വിവാഹത്തിന്‌ ആദ്യഭാര്യയുടെ സമ്മതം തേടുകയെന്നത്‌ തീര്‍ത്തും ഇസ്ലാമികമായ കാര്യമാണെന്നാണ് സ്‌ത്രീസംഘടനകളുടെ അഭിപ്രായം. ഇബ്രാഹിം നബി ആദ്യഭാര്യയില്‍ നിന്നും സമ്മതം വാങ്ങിയാണ്‌ രണ്ടാമത്‌ വിവാഹം കഴിച്ചതെന്ന ഉദാഹരണമാണ് ഇവർക്ക് കാട്ടാനുള്ളത്. ഖുറാനിലും ഈ നിർദേശമാണത്രെ ഉള്ളത്. നിക്കാഹ് ഹലാല എന്ന സ്ത്രീവിരുദ്ധ നിയമത്തിനെതിരെയും സ്ത്രീ സംഘടനകൾ മുന്നോട്ട് വരുന്നുണ്ട്. വിവാഹമോചനം നേടിയ ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കുന്നിനെക്കുറിച്ചുള്ള ശരിയത്ത് നിയമമാണിത്. വിവാഹബന്ധം വേർപ്പെടുത്തിയ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ആ ബന്ധം വേര്‍പ്പെടുത്തിയാൽ മാത്രമേ പുനർവിവാഹം സാധ്യമാകൂ എന്ന സ്ത്രീവിരുദ്ധ നിയമമാണിത്.

Category

🗞
News

Recommended