ഐഫോണ്‍ ക്യാമറ വെള്ളത്തിനടിയില്‍ നിന്നും കൈകാര്യം ചെയ്യാന്‍ സാധിക്കും വിധമാണ് ലെന്‍സ് ഓ കെയ്സ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
വലിയ വിലയുള്ള ഐഫോണ്‍ കയ്യിലുണ്ടായിട്ടും വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ മാത്രമായി പ്രത്യേകം ഒരു ക്യാമറ വാങ്ങേണ്ടാവശ്യമില്ല. ലെന്‍സ് ഓ എന്ന അണ്ടര്‍വാട്ടര്‍ സ്മാര്‍ട്ഫോണ്‍ ഹൗസിങ് സഹായകവുമായെത്തും. എല്ലാവര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും 330 അടിവരെ താഴ്ചയില്‍ വെള്ളത്തിനടിയില്‍ നിന്നും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് സഹായിക്കുന്നതും ഏറെ സുരക്ഷിതവുമായ അണ്ടര്‍ വാട്ടര്‍ ഐഫോണ്‍ കെയ്സ് ആണ് ലെന്‍സ് ഓ. എഫോണ്‍ ഉള്ളില്‍ വെച്ചതിന് ശേഷവും ടൈം ലാപ്സ്, സ്ലോ മോഷന്‍, ഫോട്ടോ, സ്‌ക്വയര്‍, പനോരമിക്, സൂം, ഐറിസ്, തുടങ്ങിയ ക്യാമറ സെറ്റിങ്സ് എല്ലാം നിയന്ത്രിക്കാന്‍ ഈ ലെന്‍സ് ഓ കെയ്സിലൂടെ സാധിക്കും. ഓണ്‍ലൈന്‍ വിപണിയില്‍ 18896 രൂപയാണ് ഇതിന് വില
കടലിലെ ദൃശ്യങ്ങള്‍ ക്യാമറ മിഴികളെക്കാള്‍ സുന്ദരമായി ഇനി ലെന്‍സ് ഒ ഉപയോഗിച്ച് ഐഫോണില്‍ നിന്നു പകര്‍ത്താം .................
LenzO case Will Let Your iPhone Take Pictures Underwater