ലോകത്തിലെ ഏറ്റവും വലിയ വിവാഹ വസ്ത്രം എന്ന റെക്കോര്‍ഡ് ഈ ഗൗണിന്
ഫ്രാന്‍സില്‍ നിന്നാണ് ഈ വിവാഹ വസ്ത്രത്തിന്റെ വരവ്. 8095 മീറ്ററാണ് ഈ ഗൗണിന്റെ നീളം, വെളുത്ത ലെയ്‌സില്‍ തുന്നിയെടുത്ത ഗൗണിന് ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിശേഷണം ഏവറസ്റ്റ് മൂടാന്‍ ഈ ഗൗണ്‍മാത്രം മതിയെന്നാണ് .ഡൈനാമിക്ക് പ്രൊജക്ട് എന്ന കമ്പനിയാണ് ഈ ഗൗണ്‍ നിര്‍മിച്ചത്. ചെറിയ ഭാഗങ്ങളായി തയാറാക്കിയ ഗൗണ്‍ പിന്നീട് യോജിപ്പിക്കുകയായിരുന്നു. ഗൗണ്‍ റെക്കോര്‍ഡ് നേടിയതോടെ ഫ്രാന്‍സിലെ കൗട്രി എന്ന നഗരം ലോകശ്രദ്ധയാകര്‍ഷിച്ചു. ലെയ്സ് നിര്‍മാണത്തില്‍ പ്രസിദ്ധമാണ് ഈ നഗരം. ഇവിടെ നിന്നുള്ള ലെയ്സുകളാണ് ഗൗണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്. ഗൗണ്‍ വില്‍ക്കാനാണ് ഉടമകളുടെ തീരുമാനം. ലഭിക്കുന്ന ലാഭം ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.1203 മീറ്റര്‍ നീളമുള്ള വസ്ത്രത്തെ പിന്നിലാക്കിയാണ് ഫ്രാന്‍സിലെ ഗൗണ്‍ ചരിത്രം സൃഷ്ടിച്ചത്.
World's Longest Wedding Dress Train Sets Guinness Record
fashion
World's Longest Wedding Dress,France based Dynamic Products sets Guinness World Record ,longest wedding gown,everest gown