Skip to playerSkip to main content
  • 8 years ago
Former MLA R Selvaraj Arrested

തിരുവനന്തപുരം മുൻ എംഎല്‍എ ആർ സെല്‍വരാജും ഗണ്‍മാൻ പ്രവീണ്‍ ദാസുപം അറസ്റ്റില്‍. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് സിപിഎം നേതാക്കളെ കുടുക്കാനായിരുന്നു സെല്‍വരാജ് സ്വന്തം വീടിന് തീയിട്ടത്. ഇതേത്തുടർന്ന് എല്‍ഡിഎഫിനെതിരെ യുഡിഎഫും സെല്‍വരാജും രംഗത്തെത്തി. 2012ലാണ് ശെല്‍വരാജ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്. ഇതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സംഭവം. വീട് മാത്രമല്ല, കത്തിയത് പോലീസ് ടെന്റ് അടക്കമായതാണ് ശെൽവരാജൻ കുടുങ്ങിയത്. പോലാസ് ടെന്റ് അടക്കമുള്ള സർക്കാർ മുതൽ കത്തിയതുകൊണ്ട് തന്നെ ശെൽവരാജിന് യുഡിഎഫ് കാലത്തും കേസ് പിൻവലിക്കാൻ സാധിച്ചില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ സിപിഎം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് വീടിന് തീയിട്ടത് സെല്‍വരാജും ഗണ്‍മാനും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തിയത്.

Category

🗞
News
Be the first to comment
Add your comment

Recommended