മോഹൻലാലും പൃഥ്വിയും ഒന്നിപ്പിക്കാൻ കഴിഞ്ഞില്ല, സംവിധായകൻ പറയുന്നു | filmibeat Malayalam

  • 6 years ago
Lijo Jose Pellisser About Mohanlal Prithviraj Movie

ചുരുങ്ങിയ കാലം കൊണ്ട് ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010ല്‍ നായകൻ എന്ന ചിത്രത്തിലൂടെയാണ് ലിജോ തുടക്കം കുറിച്ചത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയും യുവ നടൻ പൃഥ്വിരാജിനെയും നായകന്‍മാരാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീടെന്തുകൊണ്ടോ ആ സിനിമ നടക്കാതെ പോവുകയായിരുന്നു.പല സാഹചര്യങ്ങള്‍ കൊണ്ടും നടക്കാതെ പോയ പ്രൊജക്റ്റായിരുന്നു അതെന്ന് സംവിധായകന്‍ പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ നായകന്‍മാരാക്കി സിനിമയൊരുക്കുമ്പോള്‍ അതിന് പറ്റിയ വിഷയം ലഭിക്കണം. സിനിമയുടെ സബജക്ടും അത് പ്ലാന്‍ ചെയ്ത് വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് കണ്‍വിന്‍സിങ്ങായിരുന്നില്ല.

Recommended