ബിലാലിന്റെ രണ്ടാം വരവ്! സംവിധായകൻ പറയുന്നു | filmibeat Malayalam

  • 7 years ago
Bilal first look: Mammootty plays the role of Bilal John Kurishinkal in the film directed by Amal Neerad.

ആദ്യവരവില്‍ പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുകയാണ്. ബിഗ് ബി ഇറങ്ങി 10 വർഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗമെത്തുന്നത്. സംവിധായകൻ അമല്‍ നീരദ് തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ബിലാല്‍ എന്നാണ് ചിത്രത്തിൻറെ പേര്. ചിത്രം വീണ്ടുമെത്തുന്നതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നിരവധി നടീനടന്മാർ എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് ആരാധകർക്ക് ഒരുപാട് സംശയങ്ങളുണ്ട്. ആദ്യവരവില്‍ ചിത്രത്തെ സ്വീകരിച്ചതിന് നന്ദിയുണ്ടെന്ന് അമല്‍ നീരദ് പറയുന്നു. 2018ല്‍ തന്നെ ചിത്രം സംഭവിക്കും. കുറെക്കൂടി മികച്ച രീതിയില്‍ ബിലാലിനെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രണ്ടാം ഭാഗത്തിന് വേണ്ടി വളരെ മികച്ചൊരു ഐഡിയ ഇപ്പോള്‍ മനസ്സിലുണ്ട്, അതിനാലാണ് രണ്ടാം ഭാഗമെടുക്കുന്നതെന്നും അമല്‍ നീരദ് പറയുന്നു.

Recommended