Skip to playerSkip to main contentSkip to footer
  • 8 years ago
Anushka Shetty's New Look Goes Viral

ബാഹുബലിയിലെ ദേവസേനയെ ഓർമ്മയില്ലേ? അത്ര പെട്ടെന്നൊന്നും ആരും ദേവസേനയെ മറക്കാനിടയില്ല. ബാഹുബലിക്ക് ശേഷം ബാഗ്മതി എന്ന ചിത്രത്തിൻറെ ഷൂട്ടിങ് തിരക്കിലാണ് അനുഷ്ക. ചിത്രത്തിനായി കിടിലൻ മേക്കോവർ ആണ് താരം നടത്തിയത് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദേവസേന എന്ന കഥാപാത്രത്തിന് ശേഷം ശക്തമായ ബാഗമതി എന്ന ശക്തമായ കഥാപാത്രവുമായിട്ടാണ് അനുഷ്‌ക വെള്ളിത്തിരയിലേക്ക് എത്തുന്നത്. ബാഗമതിയിലെ അനുഷ്‌കയുടെ ലുക്കും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
കറുത്ത വസ്ത്രം ധരിച്ച്, മുടി മുറിച്ച്, സ്ലിം ബ്യൂട്ടിയായിട്ടുള്ള അനുഷ്‌കയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തംരഗം സൃഷ്ടിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനുഷ്‌ക തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടതും.

Recommended