Skip to playerSkip to main contentSkip to footer
  • 8 years ago
Saudi Crown Prince Salman calls Iran's Khamenei 'new Hitler of the Middle East'

അടുത്ത കാലത്ത് ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയ ലോക നേതാക്കളില്‍ ഒരാളാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായി രാജകുമാരന്‍മാരെയും വ്യവസായ പ്രമുഖരെയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ തന്‍റെ നിലപാടുകള്‍ കുറച്ചുകൂടി വ്യക്തമാക്കിയിരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ പരമോനന്ത നേതാവ് ആയത്തൊള്ള അലി ഖമേനിയെ പശ്ചിമേഷ്യയിലെ ഹിറ്റ്‌ലര്‍ എന്നാണ് മുഹമ്മദ് രാജകുമാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാനെ തകര്‍ക്കാന്‍ എന്ത് ചെയ്യും എന്നതിന്റെ സൂചനയും അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. സൗദി-ഇറാന്‍ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നതാണ് ഈ പരാമര്‍ശം എന്നാണ് വിലയിരുത്തപ്പെടുന്നത്. ശരിയാ സമത്ത് എത്തിയ ശരിയായ മനുഷ്യന്‍ എന്നാണ് ട്രംപിനെ രാജകുമാരന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്കും സൗദിയിലെ ആഭ്യന്തര നടപടികള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിനെ കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ അതിനെ കുറച്ച് കൂടി ബലപ്പെടുത്തുന്നുണ്ട്.

Category

🗞
News

Recommended