Skip to playerSkip to main content
  • 8 years ago
റോഹിങ്ക്യന്‍ മ്യാന്‍മര്‍ പ്രതിക്കൂട്ടില്‍


റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്‍മറിനെ പഴിചാരി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്ത്





മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ ജനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്ച അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. മ്യാന്‍മാര്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ റോഹിങ്ക്യന്‍ ജനങ്ങള്‍ തിരിച്ചെത്തിയാല്‍ വീണ്ടും ദുരനുഭവമുണ്ടായേക്കാമെന്ന് സംശയവും റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ബംഗ്ലാദേശുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു മ്യാന്‍മാര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നേരിടുന്ന കഷ്ടപാടും ദുരിതവും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.മ്യാന്‍മാര്‍ സൈന്യത്തിന്റെ ആക്രമത്തെ തുടര്‍ന്ന് ആറുലക്ഷത്തോളം റോഹിങ്ക്യന്‍ ജനങ്ങളാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. മ്യാന്‍മാറില്‍ നിന്ന് പൂര്‍ണ്ണമായും റോഹിങ്ക്യന്‍ ജനങ്ങളെ തുടച്ചു നീക്കുകയാണ് ലക്ഷ്യം. ഇതിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. മ്യാന്‍മാറില്‍ നടന്ന വംശീയഹത്യക്കെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. മ്യാന്‍മാര്‍ സര്‍ക്കാരിന്റെ നടപടി വന്‍ വിപത്താണ് ക്ഷണിച്ചു വരുത്തുന്നതെന്ന് യുഎന്‍ അറിയിച്ചിരുന്നു.



Amnesty says Myanmar's Rohingya population trapped in "dehumanising apartheid" regime

world

Category

🗞
News
Be the first to comment
Add your comment

Recommended