60 ദിവസമായി കിം ജോങ് ഉന്നിനെപ്പറ്റി യാതൊരു വിവരവുമില്ല
കിമ്മിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമം
മിസൈല്‍ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിറപ്പിച്ചുകൊണ്ടിരുന്ന കിം ജോങ് ഉന്നിന്റെ നിശബദതയും വാര്‍ത്തയാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മിസൈല്‍ പരീക്ഷണങ്ങളോ, പ്രതികരണങ്ങളോ ഇല്ലാത്തതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. കഴിഞ്ഞ 60 ദിവസമായി കിം ജോങ് ഉന്നിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തതാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ അസ്വസ്ഥരാക്കുന്നത്. അടുത്തിടെ നടത്തിയ ഹൈഡ്രജന്‍ ബോംബ് / ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കുശേഷം രണ്ടുമാസമായി ഉത്തര കൊറിയയില്‍നിന്ന് ഒരു പ്രകോപനവുമുണ്ടാകാത്തതാണ് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളായ ദ സണ്‍, ഡെയ്‌ലി സ്റ്റാര്‍, നാഷണല്‍ പോസ്റ്റ് തുടങ്ങി എല്ലാ മാധ്യമങ്ങളും ഇപ്പോള്‍ കാരണമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ കിമ്മിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ https://www.facebook.com/news60ml/ Follow: https://twitter.com/anweshanamcom
Be the first to comment