Skip to playerSkip to main contentSkip to footer
  • 8 years ago
ISL 2017: Kerala Blasters’ ticket sales to start Today

ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും. ഉച്ചയ്‍ക്ക് രണ്ട് മണി മുതൽ ബുക്ക്മൈ ഷോ വഴിയാണ് ഓൺലൈൻ വില്‍പന. നവംബര്‍ 17ന്, നിലവിലെ ചാന്പ്യൻമാരായ കൊൽക്കത്തയും റണ്ണേഴ്‍സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വില എത്രയെന്ന് മാനേജ്മെന്റ് പുറത്ത് വിട്ടിട്ടില്ല. ബുക്ക് മൈ ഷോ ആപ്ലിക്കേഷന്‍ വഴിയും ബുക്ക് ചെയ്യാം. കൊല്‍ക്കത്തയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തിയ ഹ്യൂമേട്ടനും, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ജേഴ്സിയില്‍ തിളങ്ങിയ ദിമിതര്‍ ബര്‍ബറ്റോവും, വെസ് ബ്രൗണും, നാട്ടുകാരനായ സി.കെ.വിനീതുമെല്ലാം ചേര്‍ന്നാല്‍ ആദ്യ മത്സരം ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും അണിനിരക്കുന്ന ഐഎസ്എല്‍ ഉദ്ഘാടനച്ചടങ്ങ് വര്‍ണാഭമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.

Category

🥇
Sports

Recommended