Skip to playerSkip to main contentSkip to footer
  • 8 years ago
ഇന്ത്യക്കാരനെ തേടി വീണ്ടും ലോട്ടറി ഭാഗ്യം. സന്തോഷ് വിജയന്‍ എന്ന അന്‍പത്കാരനെയാണ് ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ലോട്ടറി സ്ഥിരമായി എടുക്കുന്ന സന്തോഷിനാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലനയര്‍ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ ലഭിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ആറരക്കോടി ഇന്ത്യന്‍ രൂപ. 256 സീരീസിലെ 3826 എന്ന ടിക്കറ്റിനാണ് ഭാഗ്യം തേടി വന്നിരിക്കുന്നത്. ആയിരം ദിര്‍ഹമാണ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിന്റെ വില. യാത്രകളിലെല്ലാം ടിക്കറ്റെടുക്കുക സന്തോഷിന്റെ ശീലമായിരുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഭാഗ്യപരീക്ഷണം പതിവാണ് സന്തോഷിന്. 27 വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജരാണ് ഇദ്ദേഹം. ഈ കാലയളവില്‍ ഏകദേശം ഇരുപതിനായിരം ദിര്‍ഹം മുതല്‍ നാല്‍പ്പതിനായിരം ദിര്‍ഹം വരെ ടിക്കറ്റെടുക്കാന്‍ വേണ്ടി സന്തോഷ് ചെലവാക്കിയിട്ടുണ്ടാകും.

Category

🗞
News

Recommended