Actress Surabhi Lakshmi's Dubsmash Video Goes Viral
Actress Surabhi Lakshmi recently posted her dubsmash video in Facebook. She dubbed the character played by Kuthiravattom Pappu in Vellanakalude naadu. Video goes viral in social media.
മലയാളികളുടെ മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പു. ചിത്രം ഇറങ്ങി 29 കൊല്ലമായിട്ടും ചിത്രത്തിലെ പ്രധാന ഡയലോഗായ പപ്പുവിൻറെ താമരശ്ശേരി ചുരം ഡയലോഗ് ഇന്നും ഹിറ്റാണ്. ഇപ്പോള്‍ പപ്പുവിനെ അനുകരിച്ച് ചലച്ചിത്രതാരം സുരഭിലക്ഷ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാട്ടുകാരനായ പപ്പുച്ചേട്ടൻറെ കടുത്ത ആരാധികയാണ് താനെന്ന് പറഞ്ഞാണ് സുരഭിയുടെ പോസ്റ്റ്. അടുത്തിടെ വെള്ളാനകളുടെ നാട് വീണ്ടും കണ്ടു. താമരശ്ശേരി ചുരത്തെ ഇത്രയും പ്രശസ്തമാക്കിയ ഈ ഡയലോഗ് എത്ര കണ്ടാലും തനിക്ക് മതിവരില്ലെന്നും സുരഭി പറയുന്നു.