Skip to playerSkip to main contentSkip to footer
  • 8 years ago
കേരളത്തില്‍ ഐസിസ് പിടിമുറുക്കുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കി രണ്ടു പേരെ കണ്ണൂരില്‍ അറസ്റ്റ് ചെയതു. ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മലബാര്‍ മേഖലയിലെ ഐഎസ് റിക്രൂട്ട്‌മെന്റിന് പിന്നില്‍ ഹംസയാണെന്നു ഡിവൈഎസ്പി പറഞ്ഞു. ഇയാള്‍ നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍നിന്ന് ഉള്ളവരാണെന്നും പോലീസ് പറഞ്ഞു.
ഐഎസ് ബന്ധം ആരോപിച്ചു കണ്ണൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെ ഇന്നലെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎ സെക്ഷന്‍ 38, 39 പ്രകാരം കുറ്റം ചുമത്തിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈയില്‍ ഡല്‍ഹിയില്‍ പിടിയിലായ കാഞ്ഞിരോട് സ്വദേശി വെള്ളുവക്കണ്ടി ഷാജഹാന്റെ സുഹൃത്തുക്കളാണ് മൂന്നുപേരും. ഇവരും തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. പലതവണ ചോദ്യംചെയ്ത ഇവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തുകയായിരുന്നു.

Category

🗞
News

Recommended