ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടു പേര്‍ അറസ്റ്റില്‍
ബെംഗളൂരുവിലെ ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹേമന്ത്, ദേവരാജ് എന്നീ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമന്തും, ദേവരാജും മറ്റു രണ്ടുപേരും ഭക്ഷണം കഴിക്കാനായി ഇന്ദിരാ കാന്റീനില്‍ എത്തി. ഭക്ഷണം ഓഡര്‍ ചെയ്യുകയും ആവശ്യപ്പെട്ട പ്രകാരം ഭക്ഷണം വിതരണം ചെയ്യുകയും ചെയതു. എന്നാല്‍ ഭക്ഷണത്തില്‍ നിന്നും പാറ്റയെകിട്ടി എന്ന് പറഞ്ഞ് ഇവരുവരും ബഹളം വെക്കുകയും , ചീത്ത വിളിക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹേമന്ത് തന്നെയാണ് ഭക്ഷണത്തില്‍ പാറ്റയെ ഇട്ടത് എന്നു കണ്ടെത്തിയത്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ https://www.facebook.com/news60ml/ Follow: https://twitter.com/anweshanamcom