കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന യുഡിഎഫ് ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിനാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ബിന്ദു കൃഷ്ണയെ കൂടാതെ നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.