തനിക്കെതിരായ കേസ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റംചുമത്തി. ലൈംഗിക അതിക്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ നവംബര്‍ 21 ന് ആരംഭിക്കും. തേജ്പാല്‍ കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും കേസിന് പിറകില്‍ രാഷ്ട്രീയ കുടിപ്പകയാണെന്നും തേജ്പാല്‍ കോടതിയില്‍ ബോധിപ്പിച്ചു.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ https://www.facebook.com/news60ml/ Follow: https://twitter.com/anweshanamcom
Be the first to comment