ലോകത്തെ ഏറ്റവും ഉയരമുള്ള മുളകൊണ്ടുണ്ടാക്കിയ വിഗ്രഹം എന്ന റെക്കോര്‍ഡ് നേടാന്‍ ദുര്‍ഗാ വിഗ്രഹം തയ്യാറെടുക്കുന്നു.
അസമിലെ ഗുവാഹത്തിയിലാണ് 100 അടി ഉയരമുള്ള ദുര്‍ഗാ വിഗ്രഹം തയ്യാറായിക്കൊണ്ടിരിക്കുന്നത്.ഗുവാഹത്തിയിലെ ബിഷ്ണുപുര്‍ ദുര്‍ഗാ പൂജാ കമ്മിറ്റിയാണ് ശില്‍പം തയ്യാറാക്കുന്നത്. നൂറുദ്ദീന്‍ അഹമ്മദ് എന്ന കലാസംവിധായകനു കീഴിലാണ് 100 അടിയുള്ള ദുര്‍ഗാ വിഗ്രഹം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 40 ജോലിക്കാരുമായി ഓഗസ്റ്റ് ഒന്നിനാണ് നൂറുദ്ദീന്‍ ശില്‍പത്തിന്റെ പണി തുടങ്ങിയത്. 1975 മുതല്‍ ദുര്‍ഗാപൂജയ്ക്കായി പന്തലൊരുക്കുന്ന പണി ചെയ്യുന്നയാളാണ് നൂറുദ്ദീന്‍.
Be the first to comment