Skip to playerSkip to main contentSkip to footer
  • 9/23/2017
വിഷം പകര്‍ത്തുന്ന ടാറ്റൂ



ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ്ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം

ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയാണ് വിവിധ നിറത്തിലും രൂപത്തിലുമുള്ള ടാറ്റൂകൾ.എന്നാൽ ശരീരത്തിൽ വലിയ ടാറ്റു വരയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.ശരീരത്തിൽ സ്ഥിരമായി ടാറ്റു ചെയ്യുന്നത് രോഗ പ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.ടാറ്റു ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. ഇന്ന് ശരീരത്തിൽ ടാറ്റു ചെയ്യുന്ന ആള്‍ക്കാർ നിരവധിയാണെങ്കിലും ഇതിനുപയോഗിക്കുന്ന നിറങ്ങളിൽ എന്തൊക്കെയാണുള്ളതെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. സാധാരണ നിറങ്ങൾക്കു പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റുവിലൂടെ ശരീരത്തിലെത്തും.

Category

🗞
News

Recommended