Skip to playerSkip to main contentSkip to footer
  • 8/29/2017
ഓര്‍ക്കണം ഈ മാധ്യമപ്രവര്‍ത്തകനെ....

ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കേസ് ഉണ്ടാകുന്നത് 2002ല്‍

20 വര്‍ഷത്തെ കഠിന തടവ് വിധിച്ചത് സിബിഐ പ്രത്യേക കോടതി

15 വര്‍ഷം മുമ്പ് ബാബയുടെ വിക്രിയകള്‍ ലോകത്തെ അറിയിച്ചത് റാം ചന്ദര്‍ ചത്രപദി എന്ന മാധ്യമപ്രവര്‍ത്തകന്‍

ലോക്കല്‍ പത്രത്തില്‍ റാം റഹീമിനെതിരായ ഊമക്കത്തിനെ കുറിച്ച് ചത്രപദിയുടെ ഒരു സ്‌റ്റോറി

ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീക അക്രമത്തെ കുറിച്ച് വിശദമാക്കി ആ ലേഖനം

2002 ഒക്ടോബര്‍ 24ന് വീടിനു സമീപത്തുവെച്ച് വെടിയേറ്റ് റാം ചന്ദര്‍ ചത്രപദി കൊല്ലപ്പെട്ടു

ഊമക്കത്ത് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ്ക്കും മറ്റ് ഉന്നതര്‍ക്കും ലഭിച്ചിരുന്നു

ചത്രപദിയുടെ ലേഖനം ശ്രദ്ധയില്‍പ്പെട്ട് കോടതി നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി

അങ്ങനെ 2002 ഡിസംബര്‍ 12ന് ഗുര്‍മീത് സിംഗിനെതിരായ ബലാത്സംഗ
കേസ് ഉയര്‍ന്നു

ചത്രപദിയുടെ കൊലപാതകത്തില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

എന്നാല്‍ കേസില്‍ റാം റഹീമിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മകന്‍ അന്‍ഷുല്‍ ചത്രപദി രംഗത്തെത്തി

പൊലീസ് റാം റഹീമിനെതിരെ അന്വേഷണം നടത്തുകയോ പ്രതിചേര്‍ക്കുകയോ ചെയ്തില്ല

ആള്‍ദൈവം ശിക്ഷ അനുഭവിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് സധൈര്യം സത്യം വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ചത്രപദിയെ

Category

🗞
News

Recommended