Skip to playerSkip to main contentSkip to footer
  • 8 years ago
Minister Kadakampally Surendran and V S Sivakumar MLA involves in a chair row.

മഠാധിപതിക്ക് ഇരിക്കാനൊരുക്കിയ 'സിംഹാസനമെടുത്ത്' മാറ്റിയത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിയ്ക്കായി ഒരുക്കിയ 'സിംഹാസന'മെടുത്ത് മാറ്റുകയായിരുന്നു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ 'സിംഹാസനം' ഒരുക്കിയിട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മംഗളം പത്രം ചിത്രസഹിതം വാര്‍ത്തകൊടുക്കുകയായിരുന്നു. പതിവിന് വിപരീതമായി വേദിയില്‍ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനെന്ന് ചോദിച്ചതോടെയാണ് സംഘാടകര്‍ മഠാധിപതിക്കായി ഒരുക്കിയതാണെന്ന് പറഞ്ഞത്. പിന്നീട് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ അത് വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ ഒടുവില്‍ മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്റ്റേജില്‍ കയറാതെ ഒരൊറ്റ പോക്കങ്ങുപോവുകയും ചെയ്തു.

Category

🗞
News

Recommended