Skip to playerSkip to main contentSkip to footer
  • 5/16/2017
Pinarayi Vijayan Government spent crores for T P Senkumar case, report says.

ടിപി സെന്‍കുമാറിനെതിരായ കേസില്‍ നിന്ന് തടിതപ്പാന്‍ പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് കോടികള്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പായിച്ചിറ നവാസ് എന്നയാളാണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു കോടി രൂപയോളമാണ് സര്‍ക്കാര്‍ സെന്‍കുമാര്‍ കേസിനായി മാത്രം ചിലവാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് സെന്‍കുമാറിനായി ഹാജരായത്. ഹരീഷ് സാല്‍വെക്ക് പുറമെ സാല്‍വെക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകര്‍ക്കും ഫീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ 150 തവണ വിമാന യാത്ര നടത്തിയെന്നും വ്യക്തമാണ്.

Category

🗞
News

Recommended