ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സെലക്ടമാര്‍ എന്നിവരെ പരിഹസിച്ചും രോഹിത് ശര്‍മയെ പുകഴ്ത്തിക്കൊണ്ടുമുള്ള ട്രോളിന് ലൈക്കടിച്ചതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രമുഖ താരം സൂര്യകുമാര്‍ യാദവ്. ലൈക്കടിച്ച യാദവ് വൈകാതെ തന്നെ ഇതു പിന്‍വലിച്ച് തടിയൂരിയിരുന്നെങ്കിലും ആരാധകര്‍ ഇതിനു മുമ്പു തന്നെ എല്ലാമറിയുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.