Ragini Dwivedi: Life, career and controversy ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത നടി രാഗിണി ദ്വിവേദി മലയാളികള്‍ക്കും പരിചിതയാണ്. മുപ്പതുകാരിയായ രാഗിണി, മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളത്തില്‍ കാണ്ഡഹാറിന് പുറമെ വിഎം വിനു സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഫെയ്‌സ് 2 ഫെയ്‌സിലും രാഗിണി അഭിനയിച്ചു. ചിത്രത്തില്‍ നായിക വേഷമായിരുന്നു അവര്‍ കൈകാര്യം ചെയ്തത്