Skip to playerSkip to main contentSkip to footer
  • 9/1/2020
All You Need To Know About Dr. Kafeel Khan
യോഗി സര്‍ക്കാര്‍ ഡോ കഫീല്‍ ഖാനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷം 3 പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ രണ്ടു തവണയായി 16 മാസമാണ് അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചത്. 2 തവണയും വൈകിയെത്തിയ നീതി പീഠമാണ് അദ്ദേഹത്തിന് മോചനം നല്‍കിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ് പൂരിലെ BRD മെഡിക്കല്‍ കോളേജില്‍ നടന്ന കൂട്ട ശിശുമരണവുമായി ബന്ധപ്പെട്ട് 2017ലാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് തൊട്ട് ഇങ്ങോട്ട് അദ്ദേഹം നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. തങ്ങള്‍ക്ക് എതിരെ പറഞ്ഞാല്‍ ജയില്‍ വാസം കല്‍പ്പിക്കുന്ന യോഗിയുടെ കാട്ടാള ഭരണത്തിന്റെ ഒരു ഇര എന്ന് തന്നെ ഡോക്ടര്‍ കഫീല്‍ ഖാനെ വിശേഷിപ്പിക്കേണ്ടി വരും. 2017ലെ ശിശുമരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം, ഡോക്ടര്‍ കഫീല്‍ ഖാന്‍ നേരിട്ട അനീതികളുടെ നാള്‍ വഴികള്‍

Category

🗞
News

Recommended