Muslims Form A Human Chain To Guard The Temple, Video Goes Viral ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരില്‍ വലിയ സംഘര്‍ഷമാണ് പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.എന്നാല്‍ ഈ സംഘര്‍ഷത്തിനിടെ മനസിന് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തിന് മുസ്ലീം സഹോദരങ്ങള്‍ കാവല്‍ നില്‍ക്കുന്ന വാര്‍ത്തയാണത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടത്.
Be the first to comment