Mammootty Fans Arrange Plane From Australia To kerala ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ആരാധകര്‍. മലയാളികള്‍ ഏറെയുള്ള പെര്‍ത്തില്‍ നിന്നാണ് കൊച്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകമാണ് ഈ സേവനത്തിന് പിന്നില്‍.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി സന്നദ്ധ സംഘടനകള്‍ വിമാനം ചാര്‍ട് ചെയ്യുന്നുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്.