Behind the story of the film Rakshasa Rajavu | FilmiBeat Malayalam

  • 5 years ago
Behind the story of the film Rakshasa Rajavu
മമ്മൂട്ടി-വിനയന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. 2001ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. രാമനാഥനെന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. പതിവില്‍ നിന്നും വേറിട്ട പോലീസ് വേഷം കൂടിയായിരുന്നു ഇത്. നേരത്തെ പ്ലാന്‍ ചെയ്ത് സംഭവിച്ചതായിരുന്നില്ല ഈ സിനിമ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് വിനയന്‍ ഈ സിനിമ പിറവിയെടുത്തതിന് പിന്നിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടി ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് അത് തള്ളിക്കളായാനായില്ലെന്നും അദ്ദേഹത്തിന്റെ ആ വാശി താനും ഏറ്റെടുക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു