Man stabbed girl who rejected his love proposal മംഗലാപുരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തി വീഴ്ത്തിയത് ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. പ്രണയം പറയുന്നവനോട് ഇഷ്ടം അല്ലെങ്കില്‍ ഇഷ്ടം അല്ല എന്ന് തുറന്ന് പറയാന്‍ പേടിക്കേണ്ട കലി കാലം. കയ്യില്‍ കരുതിയിരിക്കുന്നത് പെട്രോളാണോ, കത്തിയാണോ, ആസിഡാണോ എന്ന് പരതേണ്ട അവസ്ഥ. മംഗലാപുരത്ത് ശനിയാഴ്ച ഡാന്‍സറായ 24കാരന്‍ സുശാന്താണ് എം.ബി.എ വിദ്യാര്‍ത്ഥിനിയെ കുത്തി വീഴ്ത്തിയത്