ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 47 ഓവറില്‍ 200 റണ്‍സിന് പുറത്താവുകയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചില്‍ അഫ്ഗാന്‍ തങ്ങളെ എങ്ങനെ കുരുക്കിയോ അതേ രീതിയിലാണ് ബംഗ്ലാദേശ് അഫ്ഗാനെയും കുരുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയം ഗംഭീരമാക്കിയത്. അഞ്ച് വിക്കറ്റുകളാണ് അഫ്ഗാന്‍ നിരയില്‍ നിന്ന് ഷാക്കിബ് പിഴുതത്. ഷാക്കിബാണ് കളിയിലെ താരം
Be the first to comment