DANGEROUS EFFECTS OF ALCOHOL AND DETOXICATION

  • 6 years ago
മദ്യം ബാധിക്കുന്നത് ഇങ്ങനെ ; പെട്ടെന്ന്‍ നിര്‍ത്തുമ്പോഴും സൂക്ഷിക്കുക



മദ്യപാനം നിർത്തി ഒരാഴ്ചക്കുള്ളി‍ൽ ഉറക്കം സാധാരണഗതിയിലാകുമത്രെ




സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോൾ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിർത്തിയാൽ എന്തൊക്കെയാണ് ഗുണമെന്നറിയേണ്ടേ,
മദ്യപിക്കുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നതും മദ്യം ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതും ഒരു പഠനത്തിലൂടെ വ്യക്തമാക്കുകയാണ് ആൽക്കഹോൾ ഡി-അഡിക്ഷൻ വിദഗ്ദയായ ഡോ നിയാൽ കാംപ്ബെൽ. 24 മണിക്കൂറിനുള്ളിൽ മദ്യപിക്കുമ്പോൾ ഏറ്റവും പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഹാംഗോവർ. മദ്യപാനം നിയന്ത്രിക്കുമ്പോൾതന്നെ നമ്മുടെ ശരീരം ശുദ്ധമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാകുന്നു. ബുദ്ധിയും ബോധവുമൊക്കെ ശരിക്കും പ്രവർത്തിക്കുന്നു. മാനസിക സമ്മർദ്ദം കുറയുന്നു. മാത്രമല്ല പോക്കറ്റിൽ കൂടുതൽ കാശും മിച്ചം പിടിക്കാൻ കഴിയും. ഒരാഴ്ചയ്ക്കുള്ളിൽ മദ്യപാനം ഉറക്കക്കുറവിന് കാരണമാകുമെന്ന് നമുക്കറിയാം. മാത്രമല്ല ശരീരത്തിലെ ജലാംശം കൂടുതൽ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും.
എന്നാൽ മദ്യപാനം നിർത്തി ഒരാഴ്ചക്കുള്ളി‍ൽ ഉറക്കം സാധാരണഗതിയിലാകുമത്രെ.


മാത്രമല്ല കൂടുതൽ ഉന്മേഷം തോന്നുകയും ചെയ്യും. രണ്ടു ദിവസത്തിനകം ആൽക്കഹോളിൽ കാലറിയുടെ അംശം വളരെക്കൂടുതലാണ്. ശരീരത്തിന് ഒരു ഗുണവും തരാത്ത കാലറിയാണ് മദ്യത്തിലൂടെ ശരീരത്തിനുള്ളിൽ ചെല്ലുന്നത്. ഇത് ഉപേക്ഷിക്കുന്നത് അമിതഭാരം കുറയാൻ സഹായകമാകും. 3-4 ആഴ്ചയ്ക്കുള്ളിൽ മദ്യപാനം രക്തസമ്മർദം വർധിക്കാൻ കാരണമാകും. മദ്യപാനം പൂർണമായും നിർത്തി ആഴ്ചകൾക്കുള്ളിൽ പ്രകടമായ വ്യത്യാസം കാണാനാകും. 4-8 ആഴ്ചയ്ക്കുള്ളിൽ കരളിന്റെ പ്രവർത്തനം മെച്ചപ്പെടാൻ തുടങ്ങും. അമിതമായ ബിയർ-വൈൻ ഉപയോഗം ഫാറ്റി ലിവർ ഉണ്ടാക്കും. മദ്യപാനം പൂർണമായും നിർത്തിയാൽ‌ ഫാറ്റി ലിവറിനെ ഭയപ്പെടേണ്ടതില്ല. ഒരു മാസത്തിനുള്ളിൽ മദ്യപാനികളെ കണ്ടാൽ പലപ്പോഴും നമുക്കു തിരിച്ചറിയാൻ കഴിയാറുണ്ട്. ആൽക്കഹോൾ ഇവരുടെ ത്വക്കിന് വരുത്തുന്ന കേടുപാടു കാരണമാണ് ഇതിനു സാധിക്കുന്നത്.
മദ്യപാനം നിർത്തിയവരെ കണ്ടാൽ കാഴ്ചയിൽത്തന്നെ വ്യത്യാസമറിയാനും സാധിക്കും. മദ്യം ശരീരത്തിനെ എങ്ങനെ ബാധിക്കുമെന്നരിയാം
മദ്യം ആമാശയത്തിന്റെയും, കുടലിന്റേയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. പോഷകാഹാരങ്ങള്‍ കുടലില്‍നിന്നും വലിച്ചെടുക്കാനുളള കഴിവ് കുറയുന്നതുകൊണ്ട് വിറ്റാമിന്‍ ബി12, തയമിന്‍ എന്നിവയുടെ കുറവ് മദ്യപരില്‍ സാധാരണമാണ്.
മദ്യം കരളിനെ നേരിട്ട് ബാധിക്കുന്ന വിഷമാണ്.
തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു. കൂടാതെ പ്ളീഹ തുടങ്ങി പല അവയവങ്ങളുടേയും പ്രവര്‍ത്തനശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടായും രക്തം ചര്‍ദ്ദിച്ചും രോഗിക്ക് മരണം വരെ സംഭവിക്കാം. ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.