Kerala floods:huge waste in Medical field

  • 6 years ago
പ്രളയത്തില്‍ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചു
മരുന്നുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള സംവിധാനമില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ നട്ടം തിരിയുന്നു

പ്രളയത്തില്‍ മുങ്ങിപ്പോയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള സംവിധാനമില്ല മെഡിക്കല്‍ സ്റ്റോറുകള്‍ നട്ടം തിരിയുന്നു. മരുന്നുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള സംവിധാനമില്ലാതെ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ നട്ടം തരിയുന്നു . തരംതിരിച്ചെടുക്കാവുന്ന മരുന്നുകള്‍ കമ്പനികള്‍ക്ക് കൈമാറാന്‍ സംഘടനാതലത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിട്ടും സര്‍ക്കാര്‍തലത്തില്‍ ഇതുവരെ ഇടപെടലുണ്ടായിട്ടില്ല.ഉപയോഗയോഗ്യമല്ലാതായിത്തീര്‍ന്ന മരുന്നുകള്‍ വില്‍പന നടത്തരുതെന്ന് വില്‍‌പനക്കാരുടെ സംഘടനയായ എ.കെ.സി.ഡി.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മരുന്നുകള്‍ കമ്പനികള്‍ക്ക് കൈമാറുന്നതിന് മുന്‍പ് ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള അനുമതി എ.കെ.സി.ഡി.എയ്ക്ക് ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ചെളിനിറഞ്ഞ് പോയ മരുന്നുകള്‍ പലരും കുഴിച്ചിട്ടു. തരംതിരിച്ചെടുക്കാന്‍ കഴിയാത്തവയെല്ലാം കടകള്‍ക്ക് പിന്നില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

Recommended