switzerland vs costa rica match reveiw ഗ്രൂപ്പ് ഇയില്‍ നടന്ന സ്വിറ്റ്‌സര്‍ലന്‍ഡ്-കോസ്റ്ററിക്ക പോരാട്ടം ആവേശകരമായിരുന്നു. ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതി കളിച്ച മല്‍സരം 2-2 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ ബ്രസീലിനു പിന്നാലെ പ്രീക്വാര്‍ട്ടറിലിടം നേടിയ ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍, മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും ഒരു പോയിന്റുമായി റഷ്യന്‍ ലോകകപ്പില്‍ നിന്ന് വിടപറയുകയായിരുന്നു കോസ്റ്ററിക്ക. #SWICRC