ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന യോഗാഭ്യാസത്തിന് 50000 പേർക്ക് മോദി നേതൃത്വം കൊടുത്തു. മോദിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക് എന്നിവരുമുണ്ടായിരുന്നു. 2014ലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 ലോക യോഗദിനമായി പ്രഖ്യാപിച്ചത്.
ഇന്ന് ഏറെ കാത്തിരിക്കുന്നത് അർജന്റീനയുടെ മത്സരമാണ്. ഗ്രൂപ്പ് ടിയിലെ അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം ഇന്ന് വൈകിട്ട് 11.30 യ്ക്ക് നടക്കും. ആദ്യത്തെ കളിയിൽ ഇസ്‌ലൻഡിനോട് സമനില വഴങ്ങേണ്ടി വന്ന അർജന്റീനയ്ക്ക് ഈ കാളി നിർണായകമാണ്. കേറാത്തലത്തിലെ മെസ്സി ആരാധകരും വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
Be the first to comment