Skip to playerSkip to main content
  • 8 years ago
സിനിമാ ലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച മരണമായിരുന്നു ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരിയുടെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെ ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്‍റെ മരണം. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തിയത്. പിന്നാലെ മരണത്തല്‍ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അസ്വാഭാവിക മരണമല്ലെന്ന് വ്യക്തമാക്കി ദുബൈ പോലീസ് കേസ് അവസാനിപ്പിച്ച് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കി.

Category

🗞
News
Comments

Recommended