വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഗുണ്ടകൾ കുടുങ്ങിയത് ഇങ്ങനെ | Oneindia Malayalam

  • 6 years ago
മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പോലീസ് നാടകീയമായി വളഞ്ഞിട്ടുപിടിച്ചു. ചെന്നൈ അമ്ബത്തൂര്‍ മലയമ്ബാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് പിടിയിലായത്.അന്‍പതു പേരടങ്ങിയ പോലീസ് സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടിരക്ഷപ്പെട്ടു.

Recommended