ശ്രീജിത്ത് സമരം അവസാനിപ്പിച്ചു | Oneindia Malayalam

  • 6 years ago
സഹോദരന്റെ മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. 782 മത്തെ ദിവസമാണ് സമരം അവസാനിപ്പിച്ചത. സിബി െഎ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. സിബി െഎ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മൊഴിയെടുപ്പില്‍ വിശ്വാസിത വന്നിരിക്കുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു.സഹോദരന്‍റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി സമരം നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് നടന്നത്. ശ്രീജിത്തും അമ്മയും സിബിെഎ ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കിയത്.ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. 782 ദിവസത്തിലേറെയായി നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയായിരുന്നു.

Recommended