Skip to playerSkip to main contentSkip to footer
  • 8 years ago
ഇന്ന് വിവാഹം കഴിഞ്ഞാലും നായികമാര്‍ അഭിനയം തുടരുന്നുണ്ട്. എന്നാല്‍ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. പഠന കഴിഞ്ഞ് വിവാഹത്തിലേക്ക് എത്തുന്നതുവരെയുള്ള ഒരു ചെറിയ കാലയളവ് മാത്രമാണ് നായികമാര്‍ സിനിമയില്‍ നിലനിന്നു പോന്നത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് സൂപ്പര്‍താരങ്ങളുടെ നായികയായവര്‍ ശ്രദ്ധ പിടിച്ചുപറ്റും. വിവാഹത്തോടെ ഇന്റസ്ട്രി വിടും.അങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി അപ്രത്യക്ഷയായ നായികയാണ് സുചിത്ര. ബാലതാരമായി സിനിമയിലെത്തിയ സുചിത്ര 90 കളില്‍ മലയാളത്തില്‍ നായികയായി നിറഞ്ഞു നിന്നു. വിവാഹത്തോടെ സിനിമ വിട്ട സുചിത്ര പതിനഞ്ച് വര്‍ഷമായി ക്യാമറകള്‍ക്ക് അപ്പുറമാണ്. ചിത്രങ്ങളിലൂടെ സുചിത്രയുടെ വിശേഷങ്ങളറിയാം.1975 ഏപ്രില്‍ 17 നാണ് സുചിത്രയുടെ ജനനം. കരുണാകരനും ഉഷയുമാണ് അച്ഛനും അമ്മയും. സുമിത്രയാണ് സഹോദരി. ദീപു കരുണാകരന്‍ (സംവിധായകന്‍) സഹോദരനും.തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വന്റ് സ്‌കൂളിലാണ് സുചിത്രയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അഭിനയ തിരക്ക് വന്നതോടെ പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു.

Recommended