Skip to playerSkip to main contentSkip to footer
  • 8 years ago
വിമാനകമ്പനികളുടെ മാതൃകയില്‍ നിരക്ക് നിര്‍ണയിക്കാന്‍ ശുപാര്‍ശ. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കാനാണ് പദ്ധതിയിടുന്നത്. റെയില്‍വേ ബോര്‍ഡ‍് നിയോഗിച്ച കമ്മറ്റിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചത്. നിലവില്‍ വിമാന കമ്പനികളാണ് ഈ സംവിധാനം നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള യാത്രകള്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകളാണ് വിമാന കമ്പനികള്‍ നല്‍കിവരാറുള്ളത്.ഫ്ലെക്സി നിരക്കുകളെക്കുറിച്ച് പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡിന് മുമ്പാകെ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വിദഗ്ധ സമിതി റെയില്‍വേ ബോര്‍ഡിന് നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്ലെക്സി നിരക്കുകള്‍ തുടരുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് പാര്‍ലമെന്‍റില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.ഒഴിവ് വരുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ നിരക്ക് നിര്‍ണയിക്കുന്ന സമ്പ്രദായമാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുള്ളത്.
Just like air travellers, railway passengers planning their journey in advance could get cheaper deals, if the recommendations of a fare review committee are approved by the Railway Board.

Category

🗞
News

Recommended