മാസ്റ്റര്‍പീസ്; പ്രേക്ഷക പ്രതികരണം

  • 6 years ago

Masterpiece, the biggest release of the season is all set to take over the big screens in Kerala, from today (December 21, 2017). Starring Megastar Mammootty in the lead role, Masterpiece, which has been tagged as an out-and-out mass entertainer, is definitely high on expectations.

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്കെത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഗാസ്റ്റാറിന്‍റെ മാസ് ലുക്കും എന്‍ട്രിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കട്ട ഫാന്‍സിന് മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് മാസ്റ്റര്‍പീസെന്നാണ് ആദ്യം ലഭിക്കുന്ന പ്രതികരണം. ഉണ്ണി മുകുന്ദനും മികച്ച പ്രകടനമാണ് പുറത്തെടുത്തിരികികുന്നതെന്നാണ് സൂചന. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അജയ് വാസുദേവ് ആണ് സംവിധാനം. അടിയും ബഹളവുമായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരെ പഠിപ്പിക്കാനെത്തുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. വിദ്യാര്‍ത്ഥികളെക്കാളും തല്ലിപ്പൊളിയായ ഒരു അധ്യാപകനാണ് മമ്മൂട്ടിയുടെ കഥാപാത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ലേഡീസ് ഫാന്‍സ് ഷോ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെങ്ങന്നൂരിലായിരുന്നു ലേഡീസ് ഫാന്‍സിന്‍റെ ഷോ.

Recommended