Skip to playerSkip to main contentSkip to footer
  • 8 years ago
Cyclone Ockhi; 'Search will continue till the last person is rescued'

ഓഖി ചുഴലക്കാറ്റില്‍ കനത്തനാശനഷ്ടം സംഭവിച്ച വിഴിഞ്ഞം കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാന്‍ സന്ദര്‍ശിച്ചു. വലിയ ദുരന്തമാണ് ഉണ്ടായതെന്നും എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു . വിവാദമല്ല ഇപ്പോള്‍ വേണ്ടത് . ആരേയും പഴിചാരേണ്ട കാലമല്ല ഇതെന്നും സുനാമിപ്രതിരോധത്തെക്കാള്‍ മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും എല്ലാവരും രക്ഷാപ്രര്‍വത്തനവുമായി സഹകരിക്കണമെന്നും അവര്‍ പറഞ്ഞു. എല്ലാവരെയും കണ്ടെത്താനുള്ള തെരച്ചില്‍ നടത്തുകയാണ് . കടലില്‍ പെട്ടുപോയ അവസാനയാളെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നവംബര്‍ 29ന് തന്നെ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇത്തരമൊരു കാറ്റ് ഉണ്ടായിട്ടില്ല. ശക്തമായ ന്യൂനമര്‍ദ്ദമാണെന്ന വിവരം മാത്രമാണ് ആദ്യം ലഭിച്ചത്. പിന്നീടാണ് ശക്തമായ കാറ്റാണെന്നു വ്യക്തമായത്. കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

Category

🗞
News

Recommended