സരയുവിന്റെ അപകടം ചാനല്‍ മനപ്പൂർവ്വം സൃഷ്ടിച്ചതോ? | filmibeat Malayalam

  • 6 years ago
Surya Tv Star War: Sarayu Narroly Escaping From Death

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സാഹസിക പരിപാടിയാണ് സ്റ്റാർ വാർ. സീരിയല്‍, സിനിമാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം നടി സരയുവിന് പറ്റിയ അപകടം വലിയ വാർത്തയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍‌ക്ക് അതിസാഹസികമായ ടാസ്കുകളാണ് കൊടുക്കാറ്. അത്തരത്തിലൊരു സാഹസികരംഗം ചെയ്ചുന്നതിനിടയിലാണ് സരയുവിന് അപകടം പറ്റിയത്. കയറില്‍ തൂങ്ങി മലമുകളിലേക്ക് കയറുന്ന ടാസ്‌ക്ക് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മുകളില്‍ നിന്നും പാറക്കല്ല് അടര്‍ന്നു വീണത്. സരയുവിന്റെ തൊട്ടടുത്ത് കൂടിയാണ് ഈ പാറക്കല്ല് താഴേക്ക് പോയത്. അനീഷ് റഹ്മാനായിരുന്നു താരത്തിന്റെ പെയര്‍.മത്സരാര്‍ത്ഥികള്‍ വേണ്ടത്ര സുരക്ഷ മുന്‍കരുതലുകള്‍ എടുത്താണ് പങ്കെടുക്കുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന അവസ്ഥയാണ്. ഇതിനുദാഹരണമാണ് ചിത്രീകരണത്തിനിടയില്‍ നടന്ന അപകടം.

Recommended