ഈ ക്രിസ്മസ് ആരുടേത്? മമ്മൂട്ടിയുടെയോ?

  • 7 years ago
Christmas Releases In Kerala

ഓണക്കാലത്തെ പോരാട്ടത്തിന് ശേഷം ക്രിസ്മസ് റിലീസുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഒട്ടേറെ മലയാളചിത്രങ്ങള്‍ ഇത്തവണ റിലീസിനുണ്ട്. മലയാളചിത്രങ്ങള്‍ക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും ഇത്തവണ റിലീസിനുണ്ട്. ക്രിസ്തുമസ് റിലീസുമായി ആദ്യം തിയറ്ററിലേക്ക് എത്തുന്നത് മമ്മൂട്ടിയാണ്. തൊട്ടുപിന്നാലെ പൃഥ്വിരാജും മറ്റ് യുവ താരങ്ങളും എത്തും. അഞ്ച് മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴ് ചിത്രം വേലൈക്കാരനും ബോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന്‍ ചിത്രവും തിയറ്ററിലെത്തും. സെല്ലുലോയ്ഡ്, എന്ന് നിന്റെ മെയ്തീന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ ജീവിത കഥയുമായി എത്തുകയാണ് പൃഥ്വിരാജ്. പ്രദീപ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വിമാനം തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിത കഥയാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററിലെത്തും. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാംപുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും അദ്ദേഹമാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററിലെത്തും.

Recommended