ലേബർ റൂമില്‍ നിന്നുമുള്ള നടി നിത്യാ മേനോൻറെ സെല്‍ഫി ഇൻറർനെറ്റില്‍ തരംഗമാകുകയാണ്. മെർസലിൻറെ ചിത്രീകരണത്തിനിടെ തമാശക്ക് എടുത്തതാണ് ഈ സെല്‍ഫി. ആശുപത്രി രംഗം ചിത്രീകരിക്കുന്നതിനിടെ നിത്യ കുഞ്ഞിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറപ്രവർത്തകരില്‍ ഒരാള്‍ പകർത്തിയിരുന്നു. വിജയ് നാകനായി എത്തിയ മെര്‍സല്‍ എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു നിത്യ മേനോന്‍. മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ്‌യുടെ ദളപതി എന്ന കഥപാത്രത്തിന്റെ ഭാര്യ വേഷമായിരുന്നു നിത്യക്ക്.കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരായിരുന്ന മറ്റ് നായികമാര്‍. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നിത്യ മേനോന്റെ കഥപാത്രമായിരുന്നു. നിത്യ മേനോന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മെര്‍സലിലേത്.ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ് നിത്യ മേനോന്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യയുടെ മടങ്ങി വരുവ്. നായിക കേന്ദ്രീകൃതമായ ചിത്രമാണിതെന്നാണ് ലഭിക്കുന്ന വിവരം.