In Ecuadorean cave, meals offered in darkness by the blind

  • 7 years ago
ഇരുട്ടിലിരുന്ന് ഭക്ഷണം കഴിക്കാം....!!!

ഇരുട്ട് ഗുഹയ്ക്കുള്ളിലെ ഹോട്ടല്‍

പലതരത്തിലുള്ള ഹോട്ടലുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും.എന്നാല്‍ ഇത്രയധികം പ്രത്യേകതകളുള്ള മറ്റൊരു ഹോട്ടലുമില്ല.ഇക്വഡോറിലെ ഈ ഹോട്ടല്‍ പൂര്‍ണമായും ഇരുട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.റാഫേല്‍ വൈല്‍ഡ് എന്ന ആളാണ് ഈ ഡാര്‍ക്ക് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്.തനിക്ക് ഇരുട്ട് ഇഷ്ടമുള്ളതിനാലാണ് റാഫാസ് കേവ് എന്ന ഈ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇയാള്‍ പറയുന്നു
ഇതു മാത്രമല്ല കാഴ്ച വൈകല്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നത്.ഇതും മറ്റൊരു പ്രത്യേകതയാണ്
കാഴ്ച വൈകല്യമുള്ളവര്‍ക്ക് ജോലി നല്‍കാനും, അവരുടെ കഷ്ടതകള്‍ മറ്റുള്ളവര്‍ മനസ്സിലാക്കാനും കൂടാതെ അതിഥികള്‍ക്ക് വ്യത്യസ്തമായ ഹോട്ടല്‍ അനുഭവം നല്‍കുന്നതിനും വേണ്ടിയാണ് ഈ ഹോട്ടല്‍ നിലകൊള്ളു്നനത്.ഡിന്നറിനായി ഈ ഹോട്ടലിലെത്തുന്നവരെ കാത്തിരിക്കുന്നത് തീരെ മങ്ങിയ വെളിച്ചത്തിലുള്ള ഒരു തുരങ്കമാണ്. ഈ സമയം ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ നിങ്ങളുടെ അടുത്തെത്തും. അയാളുടെ തോളില്‍ കൈവെച്ചേ ഹോട്ടലിനുള്ളിലേക്ക് കടക്കാനാകൂ. മൊബൈല്‍ ഫോണുകളുള്‍പ്പെടെ വെളിച്ചം പുറപ്പെടുവിക്കുന്ന ഒന്നും ഈ ഹോട്ടലിനുള്ളിലേക്ക് കടത്തിവിടില്ല.



..................................

Recommended