'ആണാകാൻ വേണ്ടിയല്ല മുടി മുറിച്ചത്' അഭിനന്ദിച്ച് മുഖ്യമന്ത്രി

  • 7 years ago
Chief Minister Pinarayi Vijayan appreciates anchor for cutting her hair. Anantha jyothi who is a teacher of Kannur Chinmaya School cut her hair to donate for patients.

മുടി പറ്റെ വെട്ടി വേദിയിലെത്തിയ അധ്യാപികക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിനന്ദനം. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ ആനന്ദജ്യോതിയെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ധർമ്മടത്തെ ചിറക്കുനിയില്‍ നടന്ന കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടന ചടങ്ങിലാണ് സംഭവം. മുടി പറ്റെ വെട്ടിയ നിലയിലാണ് ആനന്ദജ്യോതി ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ അവതാരകയെ കണ്ട് എല്ലാവരും അമ്പരന്നു. അതിനാല്‍ സ്റ്റേജില്‍ കയറിയ ഉടൻ താൻ മുടി മുറിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആനന്ദജ്യോതി വിശദീകരിച്ചു. തൊട്ടുപിന്നാലെ ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 'ഇവർ ആണുങ്ങളെ പോലെയാകാൻ വേണ്ടിയാണ് മുടി മുറിച്ചതെന്ന് നിങ്ങൾ വിചാരിക്കരുത്, നല്ലൊരു കാര്യത്തിനു വേണ്ടി ചെയ്തതാണ്, നിങ്ങൾക്കും അങ്ങനെ ചെയ്യാവുന്നതാണ്' എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ജ്യോതി ടീച്ചറെ അഭിനന്ദിച്ചത്. കണ്ണൂർ ചക്കരക്കൽ സ്വദേശിനിയായ ആനന്ദജ്യോതി, അവതാരകയും ചാല ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപികയാണ്.

Recommended